പുരുഷാധിപത്യം നിലനിന്നിരുന്ന സിനിമ വ്യവസായത്തിൽ കാലങ്ങളായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
അത്തരത്തിൽ സിനിമയിൽ സ്വന്തമായ സ്ഥാനം കണ്ടെത്തുകയും,15 വർഷം പൂർത്തീകരിച്ചിരിക്കുകയുമാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണൻ.
പതിനഞ്ച് വർഷത്തെ തന്റെ സിനിമ ജീവിതത്തിന് എല്ലാവിധ പ്രോത്സാഹനവും,അനുഗ്രഹവും നൽകിയ ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് തൃഷ. ട്വീറ്ററിലൂടെയാണ് തെന്നിന്ത്യന്‍ സുന്ദരി തന്റെ നന്ദി അറിയിച്ചത്.
15 വർഷം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ യാത്രയുടെ ഭാഗമായിരുന്നുവെന്നും, അതിനായി കൂടെ നിന്നവരോട് നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു.
If theres 1 thing I did right,chose to stand for against all odds,go with purely my gut,give it my 100% while it gave me back double,THIS is it.N I wouldnt trade a day for anything else.Thank you all for being part of my most beautiful journey❤️ #15yearsoffilms #theshowwillgoon pic.twitter.com/NR2gPnAYsk
— Trisha Krishnan (@trishtrashers) December 13, 2017
1818, മോഹിനി, മലയാളത്തിൽ നിവിനൊപ്പം ഹേ ജുഡ്, ഗർജാനായി തുടങ്ങിയവയാണ് തൃഷയുടെ പുതിയ ചിത്രങ്ങൾ. സിനിമയിൽ മാത്രമല്ല തൃഷ സാമൂഹ്യ സേവനങ്ങളിലും സജീവമാണ്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ഗുഡ്വിൽ അംബാസിഡറായി അടുത്തിടെ തൃഷ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.