പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ പിതാവിനെ ജയിലിലടച്ചതിന് നന്ദിയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് തേജസ്വിയുടെ പരിഹാസം. ട്വിറ്ററിലൂടെയാണ് തേജസ്വി രംഗത്തെത്തിയത്. വളരെ നന്ദി നിതീഷ് കുമാര്‍ എന്നായിരുന്നു ട്വീറ്റില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ കൂടിയായ ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കൂംഭകോണ കേസില്‍ കോടതി ശിക്ഷ വിധിച്ചത്. ഇതിനെ തുടര്‍ന്നാണ് നിതീഷ് കുമാറിനെ പരിഹസിച്ച് മകന്‍ തേജസ്വി രംഗത്തെത്തിയിരിക്കുന്നത്.
നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മാഹാസഖ്യത്തില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ് .എന്നാല്‍ പിന്നീട് മഹാസഖ്യം പിളരുകയും നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യത്തിലേക്ക് എത്തുകയായിരുന്നു.
ബിജെപിക്കൊപ്പം പോയിരുന്നുവെങ്കില്‍ ലാലുവിന് ഹരിശ്ചന്ദ്ര പുരസ്‌കാരം നല്‍കി ആദരിക്കുമായിരുന്നുവെന്നും ഇത് രാഷ്ട്രീയമായ നീക്കമാണെന്നും തേജസ്വി പിന്നീട് പ്രതികരിച്ചിരുന്നു.