വിമർശനത്തെ വളച്ചൊടിച്ചതിന് നന്ദി ; കസബ വിഷയത്തിൽ മറുപടിയുമായി പാർവതി

സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി നായകനായ കസബയെ നടി പാർവതി ശക്തമായി വിമർശിച്ചിരുന്നു.

ഇതേ തുടർന്ന് പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പലരീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ രംഗത്ത് നിന്നുള്ളവരും പാർവതിക്കെതിരെ പ്രതികരണം നടത്തി.

ഇപ്പോൾ ഈ വിഷയത്തിൽ മറുപടിയുമായി പാർവതി രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു സിനിമയെപ്പറ്റിയുള്ള വിമർശനം മഹാനടന് നേരെയുള്ള വിമർശനമാക്കി മാറ്റിയ ഓൺലൈൻ മാധ്യമങ്ങൾക്കും വാക്കുകളെ വളച്ചൊടിച്ച മഞ്ഞ പത്രങ്ങളിൽ വിശ്വസിച്ച ആരാധകരോടും നന്ദിയുണ്ടെന്നും പാർവതി പറഞ്ഞു. തുടർന്ന് ഇതെല്ലാം ട്രോളുകളും അസഭ്യവർഷവും സൈബർ അബ്യൂസ് ആയി മാറുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും നടി വ്യക്തമാക്കി.

ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം.

Top