ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ രക്ഷകര്‍ക്ക് കൊച്ചിയുടെ ടെറസില്‍ നിന്നും ഒരു ‘ താങ്ക്‌സ്’…

കൊച്ചി: കേരളത്തെ ഏറ്റവും വലിയ ദുരന്തത്തിലെത്തിച്ച പ്രളയമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളും സൈന്യവും മറ്റ് ജനങ്ങളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നിരവധി ആളുകളെ രക്ഷപ്പെടുത്തി കേരളത്തിന് മാത്യക കാട്ടിയവരാണ് ഇവര്‍.

ഇതിനിടെ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിന്റെ ടെറസില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എഎന്‍ഐ പുറത്തുവിട്ടു. ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മ്മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. 17-ാം തിയതിയാണ് വിജയ് വര്‍മ്മയും സംഘവും യുവതികളെ രക്ഷപ്പെടുത്തിയത്. വീട് ആരുടേതെന്ന് വ്യക്തമായിട്ടില്ല.

Top