തിരഞ്ഞെടുപ്പിലെ വിജയം: പീഡനക്കേസിലെ പ്രതിക്ക് നന്ദി പറഞ്ഞ് സാക്ഷി മഹാരാജ്

സീതാപൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായതില്‍ ബി.ജെ.പി. എം.പി സാക്ഷി മഹാരാജ് പീഡന കേസിലെ പ്രതിക്ക് നന്ദി അറിയിച്ചു .

16 വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ നിന്നുമുള്ള എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനാണ് സാക്ഷി തന്റെ നന്ദി അറിയിച്ചത്.’അദ്ദേഹം ഏറെ നാളുകളായി അഴിക്കുള്ളില്‍ കഴിയുകയാണ്. അദ്ദേഹത്തിനെ കാണുന്നതിനും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി തന്നതിന് നന്ദി അറിയിക്കാനുമാണ് ഞാന്‍ എത്തിയത്.’ സാക്ഷി മഹാരാജ് പറഞ്ഞു.

പെണ്‍കുട്ടി ജോലി ആവശ്യപ്പെട്ട് സെങ്കാറിന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചതെന്നാണ് കേസ്. തുടര്‍ന്ന്, തനിക്ക് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നൗവിലുള്ള വസതിക്ക് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യാനും തുനിഞ്ഞിരുന്നു. തുടര്‍ന്നാണ് നിയമ നടപടിയുണ്ടായത്.

Top