ഡിനോയ് പൗലോസിന്റെ റൊമാന്റിക്ക് കോമഡി ചിത്രം; നായകനാവുന്നതും ഡിനോയ് തന്നെ

സ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. നവാഗതനായ ഗിരീഷ് എഡിയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തില്‍ ജോയ്സണ്‍ എന്ന കഥാപാത്രമായിട്ടെത്തിയ ഡിനോയ് പൗലോസ് നായകനാവുന്ന പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡിനോയ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഒരു റിയലിസ്റ്റിക് റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, മാത്യൂ തോമസ്, അനശ്വര രാജന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. ഇതോടൊപ്പം തന്നെ ചിത്രത്തില്‍ മാത്യു തോമസിന്റെ ഏട്ടനായി അഭിനയിച്ച ഡിനോയ് പൗലോസിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയായിരുന്നു ഡിനോയ്.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്രവര്‍ത്തിച്ചവരും ഡിനോയുടെ പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

Top