വേലിയേറ്റം; തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടയ്ക്കും

ആലപ്പുഴ: വേലിയേറ്റത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയും പാടശേഖരങ്ങളില്‍ മടവീഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ 10 ഷട്ടറുകള്‍ അടയ്ക്കാന്‍ കലക്ടറുടെ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്കു ശേഷം ഷട്ടറുകള്‍ അടയ്ക്കും.

ആകെ 90 ഷട്ടറുകളാണ് തണ്ണീര്‍മുക്കം ബണ്ടിലുള്ളത്. സാധാരണയായി ഡിസംബര്‍ 15ന് ശേഷമാണ് തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടയ്ക്കാറുള്ളത്.

Top