കൊളംബോ: ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ഏകദിന പരമ്പരയില്‍ ലങ്കയെ ഉപുല്‍ തരംഗ നയിക്കും. ഏകദിനത്തില്‍ നിന്നും ആഞ്ചലോ മാത്യൂസ് പിന്മാറിയതോടെയാണ് തരംഗയ്ക്ക് നറുക്ക് വീണത്. നുവാന്‍ പ്രദീപ്, ധനുഷ്ക ഗുണതിലക എന്നിവരെയും പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്നും ശ്രീലങ്ക ഒഴിവാക്കിയിരുന്നു.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 28ന് പോര്‍ട്ട് എലിസബത്തിലാണ് ആദ്യ മത്സരം. ഡര്ബന്, ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍, സെഞ്ചൂറിയന്‍ പാര്‍ക്ക് എന്നിവടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.