തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു ബി ജെ പി സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍.
നോട്ട് നിരോധനം മൂലമുണ്ടായ അത്യാഹിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്നും, 135 പേര്‍ക്കാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടമായതെന്നും, വരിനില്‍ക്കുന്നതിനിടയിലും ചികിത്സ നിഷേധിക്കപ്പെട്ടുമാണ് ഇവര്‍ മരിച്ചതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും, എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കു പരിശോധിക്കുമ്പോള്‍ 0.0013% നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് തിരികെയെത്താതിരുന്നതെന്നും ബാക്കി മുഴുവന്‍ പണവും ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, പലര്‍ക്കും കല്ല്യാണങ്ങള്‍ മാറ്റിവെക്കേണ്ടി വന്നെന്നും, അനവധിപ്പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും, മരണാനന്തരചടങ്ങുകള്‍ പോലും നടത്തുന്നതിന് ബുദ്ധിമുട്ടിയെന്നും, ഇതൊക്കെയാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ മെച്ചമെന്നും, ഇത് ചിലര്‍ ആഘോഷിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.
ജി എസ് ടി കൊണ്ടുവന്നതിലൂടെ ആറു തരം നികുതികളും അതിനൊപ്പം അനിശ്ചിതത്വവുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും, ഇത് ചെറുകിട കച്ചവട മേഖലയെ ആകെ തകിടം മറിച്ചെന്നും, സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍, ഇന്ത്യമാത്രമാണ് പിന്നോട്ട് പോയതെന്നും തരൂര്‍ പറഞ്ഞു.