തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് കെ മുരളീധരന്‍ ചുക്കാന്‍ പിടിക്കുമെന്നും എല്ലാ നേതാക്കളുമെത്തുമെന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ശശി തരൂരും അറിയിച്ചു.
പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷനായി ഡല്‍ഹിയിലായിരുന്നു. പ്രചാരണരംഗത്ത് നാളെ മുതല്‍ സജീവമാകും. മോഹന്‍കുമാറിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് സജീവമല്ലെന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ ആക്ഷേപത്തിനോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
ഇതിനിടെ ശശിതരൂര്‍ പ്രചാരണത്തിനെത്താത്തത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു. ഇതോടെയാണ് മോഹന്‍കുമാര്‍ അതൃപ്തി പരസ്യമാക്കിയിരുന്നത്.