രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന റിസള്‍ട്ട് മതിയെന്ന്

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതിയെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ.

സംസ്ഥാനത്ത് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാന്‍ കാലതാമസം നേരിടുന്നുണ്ട്, ഇതുകൂടാതെ അസുഖം ഭേദമായവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ നിന്നു പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ തീരുമാനം.

ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ റിസള്‍ട്ട് ലഭിക്കും. തുടര്‍ന്ന് രോഗികളുടെ ഡിസ്ചാര്‍ജുകള്‍ വേഗത്തിലാക്കുകയും ചെയ്യാം.

Top