തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസിനോടും സഹതാപതരംഗമുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. മൂന്നാമത് മത്സരിക്കുന്നയാള്‍ എന്ന നിലയില്‍ സഹതാപമുണ്ട്. ഉറച്ച പ്രതീക്ഷയുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോള്‍ മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവന്‍ സമയ റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക.
യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് പ്രവര്‍ത്തകര്‍ക്ക് ഒപ്പം വോട്ടര്‍മാരെ നേരില്‍ കാണും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ആണിത്. പാമ്പാടി കേന്ദ്രീകരിച്ച് ആണ് കൊട്ടിക്കലാശം. മണ്ഡലത്തിനു പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണം ആണ്. മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവര്‍ത്തകര്‍ പാമ്പാടിയില്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേരും.