തട്ടുകടയില്‍ കയറി ഗുണ്ടാസംഘത്തിന്റെ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

ഇടുക്കി: കട്ടപ്പനയില്‍ തട്ടുകടയില്‍ കയറി ഗുണ്ടാസംഘം ജീവനക്കാരെ ആക്രമിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ പത്തോളം വരുന്ന ഗുണ്ടാസംഘം വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കു കയായിരുന്നു. വടിവാളുകൊണ്ടുളള ആക്രമണത്തില്‍ ഒരാളുടെ മുഖത്ത് പരിക്കേറ്റു.

ശനിയാഴ്ച രാത്രി കടയില്‍ മദ്യപിച്ചെത്തിയ സംഘം പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ജീവനക്കാര്‍ ഇവരെ ഇറക്കി വിട്ടിരുന്നു. ഇതിന്റ പ്രതികാരമാണ് ആക്രമണത്തിന് കാരണം. പ്രദേശവാസികള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് കടയുടമ പറയുന്നത്. ആക്രമണ ശേഷം ഫോണിലൂടെ ഭീഷണിയുണ്ടെന്നും കടയുടമ പറഞ്ഞു. ആക്രമണത്തില്‍ കട നടത്തുന്നയാള്‍ക്ക് ഇരുമ്പ് വടികൊണ്ട് അടിയേറ്റിരുന്നു. ഇയാളുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Top