ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 12 കാരനെ ഒരുകൂട്ടമാളുകള്‍ തല്ലിച്ചതച്ചു.
ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിനു സമീപം ഞായറാഴ്ചയായിരുന്നു സംഭവം.
കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പിതാവിനൊപ്പം ഗണേഷ് നഗറിലേക്കു പോകുകയായിരുന്ന കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സ്വവര്‍ഗാനുരാഗിയെന്നു വിളിച്ചത്. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ബൈക്കില്‍ വന്നവരുമായി തര്‍ക്കം ഉടലെടുത്തു.
സ്ഥലവാസികള്‍ ഇരുകൂട്ടരെയും സമാധാനിപ്പിച്ചതിനെത്തുടര്‍ന്നു ബൈക്കിലെത്തിയവര്‍ പിന്തിരിഞ്ഞുപോയി. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ കടയിലേക്ക് അവര്‍ കൂടുതല്‍ ആളുകളുമായെത്തി കുട്ടിയെയും പിതാവിനെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദിക്കുകയായിരുന്നു.