15 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തില്‍ വിറ്റു

dinosaur skeleton

പാരീസ്: ഫ്രാന്‍സില്‍ 15 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തില്‍ വിറ്റു. 16 ലക്ഷം യൂറോയ്ക്ക് (ഏകദേശം 12.55 കോടി രൂപ) സ്വകാര്യ വ്യക്തിയാണ് വാങ്ങിയത്. ഏതാണ്ട് ഒമ്പത് മീറ്റര്‍ നീളമുണ്ട് ഈ അസ്ഥികൂടത്തിന്.

2013ല്‍ യുഎസ് സംസ്ഥാനമായ വ്യോമിംഗില്‍ നിന്നാണ് ദിനോസര്‍ ഫോസില്‍ കണ്ടെടുത്തത്. മാംസഭുക്ക് വിഭാഗമായ തെറോപോഡില്‍പ്പെട്ട ദിനോസറിന്റെ അസ്ഥികൂടമാണിത്. 70 ശതമാനം ഭാഗങ്ങളുള്ള ഫോസില്‍ മാത്രമാണ് ഇപ്പോഴുള്ളത്.

Top