ഫോഡ് ഫിഗോ 2019 പതിപ്പ് പുറത്തിറക്കി. ഒട്ടേറെ പുതുമകളോടെയും ബാഹ്യമായ അവതരണത്തില്‍ മാറ്റങ്ങള്‍ വരുത്തിയുമാണ് ഫിഗോ 2019 ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
ആമ്പിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബിഎല്‍യു മൂന്ന് വകഭേദങ്ങളിലാണ് ഇത് ലഭ്യമാവുക. ഫിഗോ 2019ന്റെ എക്സ് ഷോറൂം വില 5.15 ലക്ഷം രൂപയാണ്.സ്‌പോര്‍ട്ടി ലൂക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ടൈറ്റാനിയം ബിഎല്‍യു മോഡല്‍ നിര്‍മ്മിച്ചിട്ടുള്ളത്.
15 ഇഞ്ച് അലോയ് വീലുകളും കറുത്ത റൂഫിങ്ങുമാണ് സ്പോര്‍ട്ടി ഔട്ട് ലുക്കിന് മാറ്റ് കൂട്ടുന്നത്.2 എഞ്ചിന്‍ മോഡലുകളില്‍ 1.2 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ മോഡലുകളിലുമാണ് ലഭിക്കുക. ടൈറ്റാനിയം ബിഎല്‍യു 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലും ലഭ്യമാണ്.
സ്റ്റിയറിങില്‍ തന്നെ ഓഡിയോ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഫിഗോ 2019 ല്‍ ഒരുക്കിയിട്ടുണ്ട്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,നാവിഗേഷന്‍ സംവിധാനങ്ങള്‍, ആറ്എയര്‍ ബാഗുകള്‍,ഹൈസ്പീഡ് അലേര്‍ട്ടുകള്‍ എന്നിവയോടെയാണ് ഫിഗോ എത്തുക.