ഇരുപത്തിയെട്ടാമത് ഏഷ്യന്‍ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പൊന്മുടിയില്‍ തുടക്കമായി

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഏഷ്യന്‍ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പൊന്മുടിയില്‍ തുടക്കമായി. ക്രോസ് കണ്‍ട്രി വിഭാഗം റിലേയില്‍ ചൈനയാണ് ജേതാക്കള്‍. ജപ്പാന്‍ രണ്ടാം സ്ഥാനത്ത് എത്തി. ഇന്ത്യ ഉള്‍പ്പടെ ഒമ്പത് രാജ്യങ്ങളാണ് റിലേ മത്സരത്തില്‍ പങ്കെടുത്തത്. 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യന്‍ സംഘത്തില്‍ 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരും ആണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പൊന്മുടിയില്‍ പരിശീലനം നടത്തിയിരുന്നു.

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം റൈഡര്‍മാര്‍ പങ്കെടുക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നാളെയാണ് എലൈറ്റ് മത്സരങ്ങളുടെ ഫൈനല്‍ നടക്കുക. ക്രോസ് കണ്‍ട്രി, ഡൗണ്‍ ഹില്‍ മത്സരങ്ങളാണ് ആദ്യം നടക്കുക. എലൈറ്റ് വിഭാഗം മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് 2024ലെ പാരീസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

Top