തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി. വീടുകയറി ആക്രമണം നടത്തിയ കേസിലെ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തുകയായിരുന്നു.2014ല്‍ പേരൂര്‍ക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും. ഇരുവരും ജാമ്യത്തിലായിരുന്നു.
എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്. പേരൂര്‍ക്കട സ്വദേശിയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വീണ്ടും അതിക്രമം നടത്തിയത്. കോടതി കോമ്പൗണ്ടിനുള്ളില്‍ വച്ച് പ്രതിയായ വിമല്‍, സാക്ഷിയായ നിധിന്റെ പിറകില്‍ കുത്തുകയായിരുന്നു. പ്രതിക്കെതിരെ സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷത്തിലാണ് കുത്തിയത്. പരിക്കേറ്റ സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.