കസബ: കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസിലെ പ്രതി കടലില്‍ ചാടി. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ പ്രതി മഹേഷ് ആണ് കടലില്‍ ചാടിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കടപ്പുറത്തെത്തിച്ചത്. പുലിമുട്ടിന് സമീപത്തെത്തിയപ്പോള്‍ ഇയാള്‍ കടലിലേക്ക് ചാടുകയായിരുന്നു. ഇയാളെ കൈവിലങ്ങണിയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്.