കോട്ടയം: കുത്തുകേസില്‍ റിമാന്റിലായ പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. എരുമേലി കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രതിയെ കൊണ്ടുവന്നപ്പോള്‍ പൊലീസിനെ വെട്ടിച്ച് പ്രതി അരവിന്ദ് ഓടി രക്ഷപ്പെടുകയായിരുന്നു. പുതുവത്സര ആഘോഷത്തിനിടെ രണ്ട് പേരെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.