കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഏറ്റുമാനൂര്‍ പൊലീസാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന്, ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. കേസെടുത്ത ഗാന്ധിനഗര്‍ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയില്‍ പറയുന്നു.