രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. കേസിലെ പ്രതികളായ 15 പേരും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവര്‍ക്കെതിരായ കുറ്റമാണ് തെളിഞ്ഞത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. വീട്ടില്‍ അതിക്രമിച്ച് കയറിയതായും കണ്ടെത്തി.

2021 ഡിസംബര്‍ 19-നായിരുന്നു രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊല്ലപ്പെടുത്തിയത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്‍പില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വന്‍ ഗൂഢാലോചനകള്‍ക്ക് ശേഷമായിരുന്നു കൊല.

Top