തിരുവനന്തപുരം: കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ഈ മാസം രണ്ട് മുതല്‍ വെള്ളത്തിന് 12 രൂപയാക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് വില കുറച്ചത്.
എന്നാല്‍ നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും വില്‍പ്പനക്കാര്‍ കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.