ഓറി ആര്, വരുമാന സ്രോതസ്സ് വെളിപ്പെടുത്തി താരം

മുംബൈ: ബോളിവുഡിലെ പാര്‍ട്ടികളിലെ നിറ സാന്നിധ്യമാണ് ഓറി അല്ലെങ്കില്‍ ഓര്‍ഹാന്‍ അവട്രാമനി എന്നാണ്. ആരാണ് ഓറി എന്നതായിരുന്നു കഴിഞ്ഞ വര്‍ഷവും മറ്റും ബോളിവുഡിലെ ചര്‍ച്ച. ആരാണ് ഇയാള്‍, എന്താണ് ഇയാള്‍ക്ക് ബോളിവുഡിലെ വന്‍താരങ്ങളുമായുള്ള ബന്ധം ഇങ്ങനെ പല ചോദ്യങ്ങളും ഉയര്‍ന്നു.

‘ബോളിവുഡിന്റെ ബിഎഫ്എഫ്’ എന്നാണ് ഈ പാര്‍ട്ടികളുടെ സ്ഥിരം സാന്നിധ്യമായ അളെ വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ ബോളിവുഡ് വന്‍കിട താരങ്ങളുമായും ബന്ധമുണ്ടെന്നാണ് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കാണിക്കുന്നത്. പലപ്പോഴും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ താരങ്ങള്‍ക്കൊപ്പം അവധിക്കാലം ഓറി ആഘോഷിക്കുന്നത് കാണാറുണ്ട്. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ ഷോയില്‍ പോലും അടുത്തിടെ ഓറി എത്തിയിരുന്നു. താന്‍ സെല്‍ഫ് മെയ്ഡാണ് തുടങ്ങിയ പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ഓറി പറഞ്ഞു. ഇത്രയും ആഢംബരം കാണിക്കാന്‍ ഓറിയുടെ വരുമാനം എന്താണ് എന്നതാണ് പലരുടെയും ചോദ്യം. ഒടുവില്‍ ഓറി തന്നെ അത് വെളിപ്പെടുത്തുന്നു. ഫോര്‍ബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓറി തന്റെ വരുമാന സ്രോതസിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

‘സന്തോഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അത് ആളുകളിലേക്ക് എത്തിക്കുന്നു. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവര്‍ക്കും എനിക്കും സന്തോഷം നല്‍കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ എന്നും തയ്യറാണ്. നിലവില്‍ എന്റെ പ്രാഥമിക വരുമാന മാര്‍ഗ്ഗം തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കലാണ്’

ആളുകള്‍ എന്നെ വിവാഹത്തിന് വിളിക്കുന്നു, 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട് ഇതിനായി. ഞാന്‍ അതിഥിയായിട്ടല്ല, ഒരു സുഹൃത്തായി, വരനോ മറ്റാരെങ്കിലുമോ ഒപ്പം വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എന്റെ യഥാര്‍ത്ഥ പ്രേക്ഷകര്‍ എന്നെ അവരുടെ വിവാഹം പോലുള്ള ചടങ്ങുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു’ -ഓറി അഭിമുഖത്തില്‍ പറയുന്നു.

Top