ഫ്രഞ്ച് പ്രധാനമന്ത്രിയ്ക്കെതിരേ അവാര്‍ഡ് ദാന ചടങ്ങില്‍ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം

പുരസ്‌കാര ദാന ചടങ്ങില്‍ തുണിയുരിഞ്ഞ് ഫ്രഞ്ച് നടിയുടെ പ്രതിഷേധം. കോറിനീ മസീറോ എന്ന നടിയാണ് സീസര്‍ പുരസ്‌കാര വേദിയില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. കൊവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം. മൂന്നു മാസത്തിലേറെയായി ഫ്രാന്‍സില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിരിക്കുകയാണ്.

മികച്ച വസ്ത്രങ്ങള്‍ക്കുള്ള അവാര്‍ഡ് സമ്മാനിക്കുന്നതിനാണ് വെള്ളിയാഴ്ച നടന്ന ചടങ്ങിലേക്ക് മസീറോയെ ക്ഷണിച്ചത്. എന്നാല്‍ രക്തക്കറ പുരണ്ട കഴുതയുടെ തുകലും ധരിച്ചാണ് നടി വേദിയിലെത്തിയത്. തുടര്‍ന്ന് തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

തിയേറ്ററുകള്‍ തുറക്കാത്തതില്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സിന് എതിരേയായിരുന്നു നടി കോറിനീ മസീറോയുടെ പ്രതിഷേധം. അതേസമയം തിയേറ്ററുകള്‍ തുറക്കില്ലെന്ന കര്‍ശന നിലപാടിലാണ് സര്‍ക്കാര്‍.

 

Top