അഫ്ഗാന്‍: അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു ചുറ്റുമുള്ള പ്രദേശത്ത് തുടര്‍ച്ചയായി സ്‌ഫോടനങ്ങളും, വെടിവയ്പുകളും ഉണ്ടായതായി റിപ്പോര്‍ട്ട്.ആഭ്യന്തരമന്ത്രാലയത്തിനു സമീപത്തെ ചെക്ക് പോസ്റ്റിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനശേഷം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതയായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മേയ് ആദ്യവാരം കാബൂളിലെ പോലീസ് സ്റ്റേഷനു സമീപമുണ്ടായ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരായിരുന്നു ആക്രമണത്തിനു പിന്നില്‍. ഏപ്രില്‍ അവസാനം കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില് 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.
താലിബാന്റെയും ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിന്റെയും പ്രാദേശിക സംഘങ്ങളാണ് കാബൂളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തുന്നത്.