ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ ചേരുന്നതിന്റെ പ്രായപരിധി 65 വയസായി വര്‍ധിപ്പിക്കുന്നു.
ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറക്കും.
പുതിയ വിജ്ഞാപന പ്രകാരം 18 വയസ്സുമുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ കഴിയും.
നിക്ഷേപകരില്‍നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് പ്രായപരിധി വര്‍ധിപ്പിക്കുന്നതെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹേമന്ത് കോണ്‍ട്രാക്ടര്‍ പറഞ്ഞു.
എന്നാല്‍, എന്‍പിഎസില്‍ വിഹിതമടയ്ക്കുന്നതിനുള്ള പ്രായപരിധി 70 വയസ്സെന്നത് തുടരും. 65 വയസ്സില്‍ എന്‍പിഎസില്‍ ചേര്‍ന്നാല്‍ പദ്ധതിവഴി പണം സ്വരൂപിക്കാന്‍ അഞ്ച് വര്‍ഷമാണ് ലഭിക്കുക.