ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെയും നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയും വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനക്ക് വരിക. അവിശ്വാസ പ്രമേയം പാര്‍ലമന്റെില്‍ എത്തുന്നതിന് മുമ്പായി അവസാനവട്ട ചര്‍ച്ചകളിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം.