ഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 200, 2000 രൂപാ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും റിസര്‍വ് ബാങ്കിന്റെ കൈവശമില്ലെന്ന് ആരോപണം.
പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ എം.എസ് റോയിക്ക് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലായിരുന്നു പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രമേയമോ, സര്‍ക്കുലറുകളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡോ സര്‍ക്കാേരാ അംഗീകരിക്കാത്ത നോട്ടുകളുടെ നിയമപരമായ സാധുത ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
നോട്ട് നിരോധനത്തിന് ആറു മാസം മുന്‍പ്, 2016 മേയ് 19നാണ് പുതിയ നോട്ടുകളുടെ ഡിസൈനും മറ്റ് വിവരങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അവസാനമായി അംഗീകാരം നല്‍കിയത്.
പിന്നീട് ഇത് കേന്ദ്ര സര്‍ക്കാരിന് അംഗീകാരത്തിനായി അയച്ചുകൊടുത്തു.
എന്നാല്‍ പഴയ 1000,പുതിയ 2000, ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 200 രൂപാ നോട്ടുകളുടെ ഡിസൈന്‍ സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ഔദ്ദ്യോഗിക തീരുമാനങ്ങള്‍ക്കൊന്നും രേഖയില്ലെന്നും, ഈ നോട്ടുകള്‍ പുറത്തിറക്കിയത് നടപടികള്‍ പൂര്‍ത്തിയാക്കിയല്ലെന്നുമാണ് ആരോപണം.