തിരുവനന്തപുരം: തനിക്കെതിരായി ബിജു രാധാകൃഷ്ണന്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ.
കോട്ടയം സിഎംഎസ് കോളേജ്, കമ്മീഷണറുടെ ക്യാംപ് ഓഫീസ് ഉള്‍പ്പെടെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ ടീം സോളാറിന് നല്‍കപ്പെട്ടതില്‍ കമ്മീഷന്‍ ലഭിച്ചതായാണ് ആരോപിക്കപ്പെടുന്നത്.
ഇക്കാലയളവിലെ ബിജു രാധാകൃഷ്ണന്റെ ടെലിഫോണ്‍ രേഖകള്‍ പരിശേധിക്കണം. സി.ഡി പുറത്തുവിടാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാകണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.