The allegations are prove, worthy to sit in the place of the Chief Minister

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജുവിന്റെ ആരോപണങ്ങള്‍ ഒരു ശതമാനമെങ്കിലും സത്യമെന്നു തെളിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനും പൊതുപ്രവര്‍ത്തനത്തില്‍ തുടരാനും അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണം കോടതിയിലോ മാധ്യമങ്ങളോടെ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സരിത സംസാരിക്കുന്നതിന്റെയും മറ്റ് ഇടപെടലുകളുടെയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ബിജു രാധാകൃഷ്ണന്‍ ഹാജരാക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകും.
അപമാനിച്ച് ഇറക്കിവിടാനാണ് നീക്കമെങ്കില്‍ അതിനെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ബിജു രാധാകൃഷ്ണനുമായി ആലുവയില്‍ നടത്തിയ കൂടിക്കാഴ്ച രഹസ്യ സ്വഭാവമുള്ളതാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇത് സംബന്ധിച്ച് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇതിനിടെ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നു പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.

Top