നിരവധി ഇളവുകളും, ഡീലുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 8 ന് ആരംഭിക്കും. ഐഫോണ്‍ 13 ന്റെ അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ വിലയായ 40,000 രൂപയില്‍ താഴെ ലഭ്യമാകുമെന്ന് കമ്പനി ഇപ്പോള്‍ സ്ഥിരീകരിച്ചു. ബാങ്ക് കിഴിവ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയ്ക്കുശേഷമായിരിക്കും 40000 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുക. എന്നാല്‍ ഡീല്‍ പ്രൈസ് വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ 128 ജിബി മോഡലിനു ആമസോണില്‍ 52499 രൂപയിലാണ് വില്‍പന നടക്കുന്നത്.
2021-ല്‍ ഇന്ത്യയില്‍ ഐഫോണ്‍ 13 അവതരിപ്പിച്ചത് 79,900 രൂപ പ്രാരംഭ വിലയിലാണ്. ഐഫോണ്‍ 15 ലോഞ്ച് ചെയ്തതിന് ശേഷം, ആപ്പിള്‍ ഔദ്യോഗികമായി ഐഫോണ്‍ 13 ന്റെ വില 59,900 രൂപയായി കുറച്ചിരിക്കുകയായിരുന്നു. എസ്ബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, പരമാവധി കിഴിവായി 1,500 രൂപയാണ് ലഭിക്കുക. ഐഫോണ്‍ 13-ന് പുറമെ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2023-ല്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ തുടങ്ങിയ മറ്റ് ഐഫോണ്‍ മോഡലുകളിലും ആമസോണ്‍ വിലക്കുമെന്ന് പ്രതീക്ഷിക്കാം.
ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്ഫോണുകള്‍, ടിവികള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 75 ശതമാനം വരെ കിഴിവ് നല്‍കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. കൂടാതെ മൊബൈലുകള്‍ക്കും ആക്സസറികള്‍ക്കും 40 ശതമാനം വരെ കിഴിവ്, അലക്സ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവയില്‍ 55 ശതമാനം വരെ കിഴിവ് കിഴിവ് ലഭിക്കും.
മറ്റ് പ്രധാന ഡീലുകളിങ്ങനെ, സ്മാര്‍ട് വാച്ചുകള്‍ 5990 രൂപയുടെ ബോട്ട് സ്മാര്‍ട് വാച്ച് 85 ശതമാനം രൂപ കിഴിവില്‍ 899 രൂപയ്ക്കു ലഭിക്കും. 1,09,999 രൂപയുടെ ഏസര്‍ ലാപ്‌ടോപ് 55 ശതമാനം വിലക്കിഴിവില്‍ 48999 രൂപയ്ക്കു ലഭിക്കും. 799 രൂപ മുതല്‍ 7 ബോട്ട് ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് ലഭിക്കും. 47990 രൂപ വിലയില്‍ ഗെയ്മിങ് ലാപ്‌ടോപുകളും മികച്ച ഡീലുകളില്‍ ലഭിക്കും. ടിസിഎല്‍ 50 ഇഞ്ച് 4കെ അള്‍ട്ര എച്ച്ഡി സ്മാര്‍ട് ക്യുഎല്‍ഇഡി ടിവി 69 ശതമാനം വിലക്കുറവില്‍ 35990 രൂപയ്ക്കു ലഭിക്കും. സമാന ഓഫറുകള്‍ പരിശോധിക്കാന്‍.