തിരുവന്തപുരം: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്കാണ് പരിക്കേറ്റത്.പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.
കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് പ്രതി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.