തൃശൂര്‍: വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്.ബി.ഐ മാറ്റി.
2009 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലാണ് ഈ തിരിമറി നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ഈ തുക അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാതെ എസ്.ബി.ഐ സ്വന്തമാക്കി.
സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് നല്‍കുന്നതാണ് സബ്‌സിഡി.
എസ്.ബി.ഐയുടെ അപേക്ഷ പ്രകാരം 2009 മുതല്‍ 2016 വരെയുള്ള ഏഴുവര്‍ഷത്തേക്ക് 2,333 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എസ്.ബി.ഐക്ക് നല്‍കിയിട്ടുണ്ട്.
ഇതില്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കിയത് 1,799 കോടി മാത്രമാണെന്നും പറയുന്നു. ബാക്കി തുക ഇപ്പോഴും ബാങ്ക് കൈകാര്യം ചെയ്യുകയാണ്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഈ സബ്‌സിഡി കിട്ടാതെ വരുന്നത് അവരുടെ പഠന ചെലവ് ഉയര്‍ത്തും.
ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് വിദ്യാര്‍ഥികള്‍ അയച്ച നിരവധി പരാതികള്‍ അവഗണിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.