കരച്ചില്‍ നിര്‍ത്താത്ത കുട്ടിയുടെ വായില്‍ അംഗനവാടി ജീവനക്കാരി മുളകുപൊടി തേച്ചു

rape

ആന്ധ്രാപ്രദേശ്: കരയുന്ന കുട്ടിക്കേ പാലുള്ളു എന്നാണ് ചൊല്ല്. എന്നാലതിനി മാറ്റി പിടിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. കരയുന്ന കുട്ടിയുടെ വായില്‍ മുളക്‌പൊടി തേച്ച് വ്യത്യസ്തയായിരിക്കുകയാണ് ഒരു അംഗനവാടി ജീവനക്കാരി.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ബുഷംഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ വായില്‍ മുളക്‌പൊടി തേക്കുകയായിരുന്നു ജീവനക്കാരിയായ കുമാരി.

കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാന്‍ നാം പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ ആണെങ്കില്‍ അവരെ എന്തെങ്കിലും കൊടുത്ത് അനുനയിപ്പിക്കാനാവും ശ്രമിക്കുന്നത്. എന്നാല്‍ സ്‌കൂളുകളിലും മറ്റും എത്തുമ്പോള്‍ അവരെ ഉപദ്രവിക്കുന്ന തരത്തിലുള്ളതായിരിക്കും നടപടികള്‍. അത്തരത്തില്‍ അംഗനവാടിയിലെ ഒരു കുട്ടിയുടെ വായില്‍ മുളക്‌പൊടി തേച്ചിരിക്കുകയാണ് ഒരു ജീവനക്കാരി.

എല്ലാ ദിവസവും കുട്ടിയെ അംഗന്‍വാടിയില്‍ ഏല്‍പിച്ചാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. അംഗന്‍വാടിയില്‍ പോകാന്‍ ഇഷ്ടമില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ചാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. അമ്മ പോയതിന് പിന്നാലെ കുട്ടി കരയാന്‍ തുടങ്ങി.

കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ കുമാരി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരി കുട്ടിയുടെ മുന്‍പില്‍ ഒച്ചവെച്ചു. ഇതിന് പിന്നാലെ കരച്ചില്‍ നിര്‍ത്താതിരുന്ന കുട്ടിയുടെ വായില്‍ മുളക് പൊടി തേക്കുകയായിരുന്നു. പ്രദേശവാസികളും കുട്ടിയുടെ രക്ഷിതാക്കളും സംഭവത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Top