ഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം മാര്‍ച്ച് 12ന് ചേരും.കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 3400 കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും വിലയിരുത്താനായി അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ചേര്‍ന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം സമ്പൂര്‍ണ യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുക.