ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിക്ക് ശേഷമാകാന്‍ സാധ്യത. ഒരുക്കം വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ഒഡീഷയില്‍ ഇന്ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കണ്ടു.അടുത്ത മാസം പതിമൂന്നിന് ജമ്മുകശ്മീരില്‍ അവസാനിക്കുന്ന വിധത്തിലാണ് കമ്മീഷന്റെ യാത്രകള്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രഖ്യാപനം മാര്‍ച്ച് ഇരുപതോടയേ ഉണ്ടാകൂ എന്നാണ് സൂചന. 2019ല്‍ മാര്‍ച്ച് പത്തിനായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം.ഈ മാസം 23ന് തമിഴ്‌നാട്ടില്‍ എത്തുന്ന കമ്മീഷന്‍ കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കാണും.