കൊച്ചി: മുട്ടില്‍ മരം മുറിക്കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. വനം വകുപ്പുദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണ് മരം മുറിച്ചതെന്നും വിവരങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരെയും കല്‍പ്പറ്റ കോടതിയെയും അറിയിച്ചിരുന്നു ഇതായിരുന്നു പ്രതികള്‍ ഉന്നയിക്കുന്ന വാദം.
പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വില്ലേജ് ഓഫീസറുടെ അനുമതി ലഭിച്ചിരുന്നതായും ജാമ്യാപേക്ഷയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.