യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം തടഞ്ഞ് ദേശീയ നേതൃത്വം. അര്‍ജുന്‍ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആയിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു.

കേരളത്തിലെ വക്താവായാണ് അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയര്‍ന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അര്‍ജുന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് വക്താക്കളായി നിയമിച്ചത്. അതേസമയം വക്താവായി നിയമിച്ച ഉത്തരവ് തനിക്ക് കിട്ടിയെന്നും തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്നും സംഘടനാ നേതാക്കളോട് ചോദിച്ച്‌ ബാക്കി പ്രതികരണം അറിയിക്കാമെന്നും അര്‍ജുന്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു.

Top