ഇറാക്കിലെ ഹവിജയുടെ നിയന്ത്രണം തിരിച്ചുപിടിച്ച് സൈന്യം

ബാഗ്ദാദ്: ഇറാക്കിലെ ഹവിജ നഗരത്തിന്റെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചു.

2014-ലാണ് ഹവിജ ഐഎസിന്റെ നിയന്ത്രണത്തിലായത്. ഇത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ ഇറാക്ക് സൈനിക നീക്കങ്ങള്‍ തുടങ്ങിയിരുന്നു. വടക്കന്‍ ഇറാക്കില്‍ ഐഎസിന്റെ പിടിയുള്ള അവസാന നഗരമാണ് ഹവിജ.

സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചശേഷം 12,500 ലധികം ആളുകള്‍ ഇവിടെനിന്നും രക്ഷപ്പെട്ടു. 78,000 ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.

Top