മുന്‍ ഡിജിപി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

senkumar

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി.

കേസില്‍ സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 153 എ (1) (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി സൈബര്‍ പൊലീസാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാരികയുടെ പ്രസാധകര്‍ക്കെതിരേയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസ് അടക്കമുള്ളവര്‍ സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

വിവിധ മുസ്ലീം സംഘടനകളും സാമുഹിക പ്രവര്‍ത്തകരും അഭിഭാഷക പ്രമുഖരുമെല്ലാം സെന്‍കുമാറിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

Top