കരിമ്പത്തെ കില ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം ഉദ്ഘാടനം പരിപാടിയില്‍ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സംസാരിക്കുന്നതിനോടെയാണ് പാമ്പ് എത്തിയത്. സ്ത്രീകള്‍ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവര്‍ വിരണ്ടോടി. പലരും കസേരയില്‍നിന്നു മറിഞ്ഞുവീണു. പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്.
സ്ഥലം എംഎല്‍എ കൂടിയായ എം വി ഗോവിന്ദന് നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറയുതിനിടെയായിരുന്നു സദസില്‍ പാമ്പെത്തിയത്. എന്നാല്‍ ആളുകള്‍ ബഹളം വച്ചപ്പോള്‍ പാമ്പ് പാമ്പിന്റെ വഴിക്ക് പോവുമെന്നുമാണ് വിഡിയോയില്‍ എം വി ഗോവിന്ദന് പറയുന്നത്.
സദസില്‍ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്. ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി.