എഷ്യാ കപ്പ്; ഇന്ത്യയുടെ മത്സരങ്ങള്‍ എന്തുകൊണ്ട് ദുബൈയില്‍ ചോദ്യവുമായി പാക്ക് നായകന്‍

sarfraz-ahammed

ദുബായ്: എഷ്യാ കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാത്രം എല്ലാ മത്സരങ്ങളും എന്തുകൊണ്ട് ദുബായില്‍ എന്ന ചോദ്യവുമായി പാക്ക് നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ദുബായിലും അബുദാബിയിലുമാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അസഹനീയമായ ചൂടില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യുക ടീമുകളെ സംബന്ധിച്ച് കഠിനമാണ്. കളിക്കിടയില്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ടിക്കുന്നു എന്ന് പാക്ക് നായകന്‍ പറയുന്നു.

ഇന്ത്യയ്ക്കായാലും പാക്കിസ്ഥാനായാലും മറ്റ് ടീമിനായാലും കാര്യങ്ങള്‍ ഒരുപോലെയാവണം. അബുദാബിയില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ ഇന്ത്യയടക്കം എല്ലാ ടീമുകളും അബുദാബിയില്‍ കളിച്ചിരിക്കണം. എന്താണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്ന് സര്‍ഫ്രാസ് പറയുന്നു.

സാങ്കേതികമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആതിഥേയര്‍. എന്നാല്‍ പാക്കിസ്ഥാനെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതോടെ വേദി മാറ്റേണ്ടി വരികയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ചാല്‍ കൂടുതല്‍ കാണികള്‍ കാണുവാന്‍ എത്തുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്‌.

Top