ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഔദ്യോഗിക തുടക്കം

ന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് നടക്കുന്ന ചടങ്ങോടെയാണ് ചാമ്പ്യന്‍ഷിപ്പിന്റെ 28-ാം പതിപ്പിന് ഔദ്യോഗികമായി തുടക്കമാകുന്നത്.

ഇന്ത്യക്ക് പുറമെ ചൈന, പാകിസ്താന്‍, ജപ്പാന്‍, കൊറിയ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, കസാക്കിസ്താന്‍, ചൈനീസ് തായ്പേയ്, ഫിലിപ്പൈന്‍സ്, ഹോങ്കോങ്, മംഗോളിയ, ഉസ്ബെക്കിസ്താന്‍, വിയറ്റ്നാം, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ വ്യാഴാഴ്ച പൊന്മുടിയില്‍ വച്ചാണ് ആരംഭിക്കുന്നത്. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പതാക ഉയര്‍ത്തുന്നത്.

31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ അണിനിരത്തുന്നത്. 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍കുമാര്‍ രാജുവും പട്യാല നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകര്‍.

 

Top