വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയ സംഭവം, അസ്ലം വാനി അറസ്റ്റില്‍

ശ്രീനഗര്‍: വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയ സംഭവത്തില്‍ ഇടനിലക്കാരന്‍ അസ്ലം വാനി (36) അറസ്റ്റില്‍.

ശ്രീനഗറില്‍ നിന്നാണ് വാനി അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പോലീസും ചേര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വാനിയെ റിമാന്‍ഡ് ചെയ്തു. പത്തു വര്‍ഷം മുമ്പ് നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തില്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ കഴിഞ്ഞ 26ന് അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് പലതവണ അസ്ലം വാനിക്ക് നോട്ടീസ് അയിച്ചിരുന്നു. ഇയാള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ജാമ്യമില്ലാ വാറന്റ് സമ്പാദിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

Top