തൃശൂര്‍: തൃശൂരില്‍ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്.ഐ പ്രശാന്തിനും സിപിഒമാരായ ധനേഷ്, ഷിജു എന്നിവര്‍ക്കും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റത്.
അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിനു നേരേ നാടന്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനായി ഒല്ലൂരിലെ ഒളിത്താവളത്തില്‍ എത്തിയപ്പോഴാണ് പോലീസ് സംഘം ആക്രമിക്കപ്പെട്ടത്. കേസില്‍ ഇതുവരെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.