സിപിഎം നേതാക്കള്‍ക്ക് രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മനോഭാവം; കെ.എം ഷാജി

km shaji

കണ്ണൂര്‍: സിപിഎം നേതാക്കള്‍ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മനോഭാവത്തിലേക്ക് മാറിയിരിക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ. അയല്‍വാസിയെ കുത്തിമലര്‍ത്തുന്നവനെ ഒരു മര്യാദയും ഇല്ലാതെ ചിലര്‍ ന്യായീകരിക്കുകയാണ്. പി. ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോള്‍ മിനിറ്റിനുള്ളില്‍ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയില്‍ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകള്‍ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും ഷാജി ചൂണ്ടിക്കാട്ടി.

വികൃതമായ സി.പി.എമ്മിന്റെ മനസിനെ എതിര്‍ക്കണം. എന്നാല്‍, നാട്ടിലെ കുറച്ച് മാധ്യമപ്രവര്‍ത്തകരെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം നിശബ്ദരാണ്. സാംസ്‌കാരിക നായകരെന്ന് പറയുന്ന കുറേ വൃത്തിക്കെട്ടവരുണ്ടെന്നും അവര്‍ക്ക് ഈ കൊലപാതകത്തില്‍ ഒരു അത്ഭുതവുമില്ലെന്നും ഷാജി പറഞ്ഞു.

 

Top