ലേലക്കാരന്‍ ബോധംകെട്ടുവീണു; ഐപിഎല്‍ താരലേലം നിര്‍ത്തിവച്ചു

ബംഗളൂരൂ: ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുള്ള താരലേലം പുരോഗമിക്കുന്നതിനിടയില്‍ ലേല നടപടികള്‍ നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞു വീണു.

ഇതോടെ താരലേലം നിറുത്തിവച്ചു. ഉച്ചഭക്ഷണത്തിനായി ലേലം നിറുത്തി വച്ചെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിച്ച്.

മൂന്നരയ്ക്ക് വീണ്ടും ലേലം പുനരാരംഭിക്കും. ഹ്യൂ എഡ്മിഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്ന ആളാണ് ഹ്യൂ എഡ്മിഡ്‌സ്. ബംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ വച്ച് ഉച്ചയ്ക്ക് 12 മുതലാണ് ലേലം ആരംഭിച്ചത്.

Top