സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ച പ്രേക്ഷക സമൂഹമാണ് നല്ല സിനിമകളെ തകര്‍ക്കുന്നതെന്ന് സംവിധായകന്‍ അനില്‍ തോമസ്.
സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ തോമസ്.
സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്, എന്നാല്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
താരാധിപത്യവും പുരുഷമേധാവിത്തവും സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം പ്രേക്ഷകരാണ്. സിനിമകള്‍ കണ്ട് ആരാധന കൂടിയാണ് താരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.
മലയാള സിനിമക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങല്‍ നേടിത്തന്ന ചെറിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ അവഗണിക്കുകയാണെന്നും അനില്‍ തോമസ് വിമര്‍ശിച്ചു.
മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളും പിന്തള്ളപ്പെടുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കുന്ന മഞ്ജുവാര്യരുടെ സിനിമകള്‍ പോലും പ്രേക്ഷകര്‍ തള്ളിക്കളയുന്നുവെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
മിന്നാമിനുങ്ങ് മികച്ച ചിത്രമാമെന്ന് പലരീതിയിലും തെളിയിക്കപ്പെട്ടതാണെന്നും പ്രേക്ഷകര്‍ ഇനിയും തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അനില്‍ തോമസ് പറഞ്ഞു.