രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

പത്തനംതിട്ട: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.

ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് റെസ്റ്റ്ഹൗസില്‍നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. രാഹുല്‍ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യം കോടതി കഴിഞ്ഞ ശനിയാഴ്ച റദ്ദാക്കിയിരുന്നു

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതു ചൂണ്ടിക്കാട്ടി പൊലീസ് റാന്നി ഗ്രാമ ന്യായാലയത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമ ന്യായാധികാരിയാണു ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.

2 മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണു ജാമ്യം അനുവദിച്ചിരുന്നത്. പമ്പ പൊലീസില്‍ ഒപ്പിടാനെത്തിയ രാഹുലിനെ 3 തവണ നിലയ്ക്കല്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പൊലീസിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ടയിലാണ് ഒപ്പിട്ടിരുന്നത്. ഡിസംബര്‍ 8 ശനിയാഴ്ച ഒപ്പിട്ടിരുന്നില്ല. ഇതാണ് ജാമ്യം റദ്ദാക്കാനിടയാക്കിയത്.

Top